Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Babu Divakaran

ബാ​ബു ദി​വാ​ക​ര​ൻ എ​ൻ​ഡി​എ​യി​ൽ; കു​ന്ന​ത്തു​നാ​ട്ടി​ൽ സ്ഥാ​നാ​ർ​ത്ഥി

കൊ​ച്ചി: അ​ടൂ​ർ സീ​റ്റ് നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പാ​ർ​ട്ടി വി​ട്ട ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു ദി​വാ​ക​ര​ൻ ഔ​ദ്യോ​ഗി​ക​മാ​യി എ​ൻ​ഡി​എ​യി​ൽ ചേ​ർ​ന്നു. ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​വു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യ​ത്.

അ​ടൂ​ർ മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ത്ഥി​യാ​യി പ​രി​ഗ​ണി​ക്കു​മെ​ന്ന് ഉ​റ​പ്പ് ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷം അ​ഡ്വ. സി.​വി. ശാ​ന്ത​കു​മാ​റി​ന് സീ​റ്റ് ന​ൽ​കി​യ​താ​ണ് ബാ​ബു ദി​വാ​ക​ര​നെ ചൊ​ടി​പ്പി​ച്ച​ത്. "കേ​ര​ള​ത്തി​ന് വേ​ണ്ടി നീ​തി ചോ​ദി​ക്കു​ന്ന വി.​ഡി. സ​തീ​ശ​ൻ സ്വ​ന്തം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്ക് നീ​തി ന​ൽ​കു​ന്നി​ല്ല" എ​ന്ന് ക​റു​ത്ത വ​സ്ത്രം ധ​രി​ച്ച് ഗാ​ന്ധി പ്ര​തി​മ​യ്ക്ക് മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ൻ​ഡി​എ​യി​ൽ എ​ത്തി​യ ബാ​ബു ദി​വാ​ക​ര​ൻ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കു​ന്ന​ത്തു​നാ​ട് മ​ണ്ഡ​ല​ത്തി​ൽ നി​ന്നും ജ​ന​വി​ധി തേ​ടാ​നാ​ണ് സാ​ധ്യ​ത. മ​ണ്ഡ​ല​ത്തി​ലെ ജ​ന​കീ​യ സ്വാ​ധീ​ന​വും ട്വ​ന്‍റി-20 പാ​ർ​ട്ടി​യു​ടെ സാ​ന്നി​ധ്യ​വും ക​ണ​ക്കി​ലെ​ടു​ത്ത് ബാ​ബു ദി​വാ​ക​ര​നെ രം​ഗ​ത്തി​റ​ക്കു​ന്ന​ത് വ​ലി​യ ഗു​ണം ചെ​യ്യു​മെ​ന്ന് എ​ൻ​ഡി​എ ക​ണ​ക്കു​കൂ​ട്ടു​ന്നു.

 

 

Latest News

Corehub Up